തിരുവനന്തപുരത്ത് ഹര്‍ത്താലിനിടെ ബസ്സുകള്‍ക്ക് നേരെ കല്ലേറ്‌

Posted on: July 30, 2013 10:33 am | Last updated: July 30, 2013 at 10:34 am

harthal

തിരുവനന്തപുരം: എം ജി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മൂന്നിടത്ത് ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബാലരാമപുരം, പാപ്പനംകോട്, പൊങ്ങുമൂട് എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. ബാലരാമപുരം പള്ളിച്ചില്‍ കെ എസ് ആര്‍ ടി സി ബസ്സിനു നേരെയുണ്ടായ കല്ലേറില്‍ െ്രെഡവര്‍ക്ക് പരിക്കേറ്റു.

ഇന്നലെ മുഖം മൂടി ധരിച്ച സംഘം എം ജി കോളേജില്‍ അക്രമവും ബോംബോറും നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ എ ബി വി പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് കോളേജില്‍ സന്ദര്‍ശനം നടത്തി. കോളേജിലുണ്ടായ അക്രമങ്ങള്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.