ഖുര്‍ആന്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

Posted on: July 30, 2013 12:56 am | Last updated: July 30, 2013 at 12:56 am

പാലക്കാട്: ഖുര്‍ ആന്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ജില്ലാ സുന്നികാര്യാലയത്തില്‍ റമസാന്‍ പതിനേഴിന് തുടങ്ങിയ ഖുര്‍ആന്‍ പ്രദര്‍ശനത്തിന് നിരവധിപേരാണ് എത്തികൊണ്ടിരിക്കുന്നത്.
പ്രദര്‍ശനത്തില്‍ ഏറ്റവും ആകര്‍ഷകമായത് കുഞ്ഞുഖുര്‍ആനുകളാണ്. 2.9 സെ മീ നീളവും 2.1 വീതിയുമുള്ള ഖുര്‍ആന്‍ വരെയുണ്ട്. ഉച്ചക്ക് 12 മുതല്‍ 2 മണിവരെയാണ് പ്രദര്‍ശനം.
വിവിധ തരത്തിലുള്ള അമ്പതോളം ഖുര്‍ആനുകളാണ് പ്രദര്‍ശനത്തിലുള്ളത്. വാദിനൂര്‍ മസ്ജിദ് ഇമാം മന്‍സൂര്‍ അലി മിസ്ബാഹിയുടെ ഖുര്‍ആന്‍ ശേഖരണത്തിലുള്ളവയാണ് പ്രദര്‍ശനത്തില്‍ വെച്ചിരിക്കുന്നത്. സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്‍സൂര്‍ മിസ്ബാഹി ഖുര്‍ആന്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ആഗസ്റ്റ് നാലിന് സമാപിക്കും.