സ്വവര്‍ഗ രതിക്കാരെ തെറ്റുകാരായി വിധിക്കാന്‍ കഴിയില്ല: പോപ്പ്

Posted on: July 30, 2013 12:08 am | Last updated: July 30, 2013 at 12:08 am

The newly elected Pope Francis I waves to the crowds from St Peter's basilica.റിയോ ഡി ജനീറോ: സ്വവര്‍ഗ രതിക്കാരെ തെറ്റുകാരായി വിധിക്കാന്‍ താന്‍ ആളല്ലെന്ന് ഫ്രാന്‍സിസ് പോപ്പ്. ബ്രസീല്‍ പര്യടനം കഴിഞ്ഞ് മടങ്ങവേ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാനിലെ സ്വവര്‍ഗ അനുയായികളുടെ സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ പോപ്പ് തന്റെ നിലപാട് വ്യക്തമാക്കി. സ്വവര്‍ഗ രതി സംബന്ധിച്ച് റോമന്‍ കത്തോലിക്കാ സഭയുടെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍, ഇത്തരം ആളുകളെ പ്രത്യേകമായി മാറ്റിനിര്‍ത്തുന്നതിന് പകരം അവരെയും സമൂഹവുമായി സമന്വയിപ്പിക്കുകയാണ് വേണ്ടത്. സ്വവര്‍ഗാനുരാഗിയായ വ്യക്തി ദൈവഭക്തിയും നന്മയുമുള്ള ആളാണെങ്കില്‍ അയാളെ താന്‍ എങ്ങനെയാണ് കുറ്റക്കാരനായി വിധിക്കുകയെന്ന് പോപ്പ് ചോദിച്ചു. വത്തിക്കാനില്‍ ധാരാളം സ്വര്‍വഗാനുരാഗികളുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോപ്പിന്റെ പ്രസ്താവന.

എന്നാല്‍, സ്വവര്‍ഗ രതിക്കാരായ ആളുകളെ താനിന്നുവരെ വത്തിക്കാനില്‍ കണ്ടിട്ടില്ലെന്നും യഥാര്‍ഥത്തില്‍ സ്വവര്‍ഗാനുരാഗികളായവരുടെ സ്വാധീനം മാത്രമല്ല, രാഷ്ട്രീയ സ്വാധീനങ്ങളും അതിമോഹികളായ ജനങ്ങളുടെ സ്വാധീനങ്ങളും ലോകമെമ്പാടും നിലനില്‍ക്കുന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക കത്തോലിക്കാ യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷമാണ് ബ്രസീലില്‍ നിന്ന് ഇന്നലെ അദ്ദേഹം റോമില്‍ തിരിച്ചെത്തിയ