ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതു കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ തീരില്ല: കുഞ്ഞാലിക്കുട്ടി

Posted on: July 29, 2013 10:57 pm | Last updated: July 29, 2013 at 10:57 pm

kunjalikkuttyമലപ്പുറം: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതു കൊണ്ടുമാത്രം ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ തീരില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ലീഗ് നേരെത്തെ സ്വാഗതം ചെയ്തതാണെന്നും ഇപ്പോഴത്തെ സാഹജര്യത്തില്‍ അത് നല്ലതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ വേറെ വേണം. വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ല. അതിന് മാത്രം ഗൗരവമുള്ള പ്രശ്ണത്തിനല്ല ഇപ്പോള്‍ എല്‍ ഡി എഫ് സമരം ചെയ്യുന്നത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് വരെ എല്‍ ഡി എഫിന് ഇത് നീട്ടികൊണ്ടപോകാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നം ഹൈക്കമാന്റ്ുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് ആദ്യം അവരുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കട്ടെ. അതു കഴിഞ്ഞിട്ട് ലീഗുമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.