തെലുങ്കാന രൂപീകരണം: അന്തിമ തീരുമാനം നാളെ

Posted on: July 29, 2013 3:03 pm | Last updated: July 29, 2013 at 3:03 pm

thelunganaന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാവും. നാളെ നടക്കുന്ന യു പി എ ഏകോപന സമിതി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗങ്ങള്‍ക്ക് ശേഷമായിരിക്കും അതീരുമാനം പ്രഖ്യാപിക്കുക.നേരത്തെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം സംസ്ഥാന രൂപീകരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

സീ മാന്ദ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കിരണ്‍ കൂമാര്‍ റെഡ്ഢി സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായും സൂചനയുണ്ട്.