Connect with us

Kerala

മന്ത്രിസഭയിലേക്കില്ല; നിലപാടിലുറച്ച് ചെന്നിത്തല

Published

|

Last Updated

ന്യൂദല്‍ഹി: മധ്യസ്ഥശ്രമം തകൃതിയായി നടക്കുമ്പോള്‍ നിലപാട് മാറ്റാതെ ചെന്നിത്തല ഉറച്ചുനില്‍ക്കുന്നു. താന്‍ മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല വ്യകത്മാക്കി. പാര്‍ട്ടിയെ നയിക്കാനാണ് താല്‍പര്യം. ഉമ്മന്‍ചാണ്ടിയുമായും സോണിയാഗാന്ധിയുമായും ഇന്ന് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തില്ലെന്നും ചെന്നിത്തല അറിയിച്ചു. സോളാര്‍ വിഷയം പരിഹരിക്കപ്പെടേണം. അതും മന്ത്രിസഭാ പുനഃസംഘടനയുമായി ഒരു ബന്ധവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ ഈ തീരുമാനത്തോടെ ഇക്കാര്യത്തിലുള്ള ചര്‍ച്ച തീര്‍ത്തും വഴിമുട്ടിയിരിക്കുകയാണ്. ഇക്കാര്യം മുകുള്‍ വാസ്‌നിക്കിനെ ചെന്നിത്തല അറിയിക്കും. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചക്കില്ലെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ടെങ്കിലും മുകുള്‍ വാസ്‌നിക്കിന്റെ മധ്യസ്ഥതയില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് അറിയുന്നത്.

അതിനിടെ ആഭ്യന്തരം വിട്ടുകൊടുക്കരുതെന്ന് എ ഗ്രൂപ്പുകാര്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചെന്നാണ് സൂചന.

ഇന്നലെയാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തിയത്. എത്തിയ ഉടനെ എ കെ ആന്റണിയുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇന്ന് ഒരു സന്തോഷവാര്‍ത്ത ഉണ്ടാവുമെന്ന് ഇന്നലെ ഡല്‍ഹിക്ക് പുറപ്പെടും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.