രോഗികള്‍ക്ക് സാന്ത്വനമായി എസ് വൈ എസ് ഇഫ്താര്‍ കിറ്റ്

Posted on: July 29, 2013 8:27 am | Last updated: July 29, 2013 at 8:27 am

മഞ്ചേരി: ജനറല്‍ ആശുപത്രിയില്‍രോഗികള്‍ക്ക് സാന്ത്വനമായി എസ് വൈ എസ്സാന്ത്വനതീരം പ്രവര്‍ത്തകര്‍. വിശുദ്ധ റമസാനിന്റെ അനുഗ്രഹീത ദിന രാത്രങ്ങളിലും രോഗശയ്യയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ആശ്വാസവുമായി വളണ്ടിയര്‍മാര്‍ എല്ലാ വാര്‍ഡുകളിലും ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു.എസ് വൈ എസ്‌സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര ഉദ്ഘാടനം ചെയ്തു. അസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുറഹ്മാന്‍ കാരക്കുന്ന്, കെ ടിഅബ്ദുറഹ്മാന്‍, അബ്ദുള്ള മേലാക്കം നേതൃത്വം നല്‍കി. തുടര്‍ന്ന് മഞ്ചേരി ഹികമിയ്യ മസ്ജിദില്‍ നടന്നവളണ്ടിയര്‍ മീറ്റ്എസ് വൈ എസ് ജില്ലാ ക്ഷേമ കാര്യസെക്രട്ടറി ടി അലവി ഹാജി പുതുപ്പറമ്പ്ഉദ്ഘാടനം ചെയ്തു. സാന്ത്വന തീരം ചെയര്‍മാന്‍ ഒ എം എ റഷീദ് ഹാജി ആധ്യക്ഷത വഹിച്ചു. അബ്ദുര്‍റഷീദ് സഖാഫി വിഷയാവതരണം നടത്തി.