കൊണ്ടോട്ടി മണ്ഡലത്തില്‍ 2.99 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

Posted on: July 29, 2013 8:09 am | Last updated: July 29, 2013 at 8:09 am

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തില്‍ 14 പ്രവൃത്തികളിലായി 2.99 കൊടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായി കെ മുഹമ്മദുണ്ണി എം എല്‍ എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാസശ്വാസ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്.
ഇതില്‍ 82 ലക്ഷം രൂപ കൊണ്ടോട്ടി ടൗണില്‍ അഴുക്ക് ചാല്‍ നന്നാക്കി ടൈല്‍സ് പതിക്കുന്നതിനാണ് വകയിരുത്തിയിട്ടുള്ളത്. കരിമ്പനക്കുഴി കക്കാട്ടുപുറം റോഡ് നന്നാക്കുന്നതിന് 75 ലക്ഷം രൂപയും പെരിയമ്പലം പള്ളിക്കല്‍ റോഡിന് 50 ലക്ഷം രൂപയും വൈദ്യാരങ്ങാടി ദാന ഗ്രാമം എള്ളാത്ത് പുറായി റോഡിന് 35 ലക്ഷം രൂപയും പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അനുവദിച്ചതാണ്.
പുളിയം കാവ് മഠത്തില്‍, റേഷന്‍ ഷാപ്പ് ചിറക്കല്‍ (വാഴക്കട്), കരിമ്പില്‍ കല്ല് ക്വാറി(ചീക്കോട്), വെട്ടുകാട് ചെറുമുറ്റം റോഡിലെ ഓവു പാലം നന്നാക്കല്‍(പുളിക്കല്‍), ഫെറൊപ്ലൈ താന്നിക്കോട്ട്പാലം എടക്കാട്ട് താഴം, കുറ്റൂര്‍ കാവ് മേലെ പള്ളിക്കത്തൊടി (വാഴയൂര്‍), പെരിഞ്ചീരിമ്മല്‍ വടക്കെചാലില്‍, പേങ്ങാട് നടപ്പാത (ചെറുകാവ് ), ചെമ്മലപ്പറമ്പ് ഐ പി പി സെന്റര്‍ ആലക്കാപറമ്പ് (കൊണ്ടോട്ടി), വടക്കയില്‍ കാര്യപുറത്ത് (നെടിയിരുപ്പ് ), പള്ളിയാളി കുന്നത്ത്പറമ്പ് നടപ്പാത, മുതുവല്ലൂര്‍ ഈസ്റ്റ് വലിയതൊടി (മുതുവല്ലൂര്‍ ) എന്നീ റോഡുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം വെള്ളപ്പൊക്ക ദുരിതാസ്വാശ ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചത്.