റമസാന്‍ പ്രഭാഷണം സമാപിച്ചു

Posted on: July 29, 2013 8:04 am | Last updated: July 29, 2013 at 8:04 am

വടക്കഞ്ചേരി: എസ് വൈ എസ് വടക്കഞ്ചേരി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന റമസാന്‍ പ്രഭാഷണം സമാപിച്ചു. വടക്കഞ്ചേരി സുന്നി റെയിഞ്ച് പ്രസിഡന്റ് ബഷീര്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി എം കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇബ്‌നു പേരോട് മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. നാസര്‍ സഖാഫി, ഇബ്രാഹിം മുസ്‌ലിയാര്‍, റഫീഖ് ചുണ്ടക്കാട്, കെ മുഹമ്മദ് ഹാജി, വി എം സിദ്ദീഖ്ഹാജി, വി എച്ച് മുത്തലിഫ്, അഷറഫ് സഅദി, അഷറഫ് മമ്പാട്, ഹബീബ് തങ്ങള്‍, അബ്ദുറഹ്മാന്‍ ഹാജി പങ്കെടുത്തു.