സോളാര്‍ കേസില്‍ ഹൈക്കോടതി ഇടപെടണം: വി എസ്

Posted on: July 29, 2013 6:30 am | Last updated: July 29, 2013 at 7:33 am

vs press meetതിരുവനന്തപുരം: സോളാര്‍ കേസ് കോടതി വഴി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിനാല്‍ ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നടപടി സംശയാസ്പദമാണെന്നും ഇക്കാര്യം ഹൈക്കോടതി അന്വേഷിക്കണമെന്നുമാണ് വി എസിന്റെ ആവശ്യം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സരിതയുടെ മൊഴി എഴുതി വാങ്ങാന്‍ ആദ്യം നിര്‍ദേശിച്ച കോടതി പിന്നീട് വക്കീലിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ദുരൂഹമാണ്. എന്തെങ്കിലും കൃത്രിമം ബോധ്യപ്പെട്ടത് കൊണ്ടാണോ കോടതി ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കണം. സരിത പരാതി എഴുതി നല്‍കുന്നതിന് മുമ്പ് പരാതിയിലെ കാര്യങ്ങള്‍ പരസ്യമാക്കരുതെന്ന് പറഞ്ഞ കോടതി തന്നെ സരിത എഴുതി നല്‍കുന്നതിന് മുമ്പ് ാെമഴിയില്‍ മന്ത്രിമാരെക്കുറിച്ച് പറയുന്നില്ലെന്ന് പറഞ്ഞതും സംശയാസ്പദമാണ്. ജുഡീഷ്യറിയുടെ നീതിബോധം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും വി എസ് പറഞ്ഞു.

സോളാര്‍ കേസില്‍ ആന്റോ ആന്റണി, ബെന്നി ബഹനാന്‍, ആര്‍ ബാലകൃഷ്ണ പിള്ള എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.