അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച പെണ്‍കുട്ടി മഹിളാ മന്ദിരത്തില്‍ അഭയം തേടി

Posted on: July 28, 2013 8:41 am | Last updated: July 28, 2013 at 8:41 am

rapeമലപ്പുറം: അമ്മയുടെ കാമുകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി മഹിളാ മന്ദിരത്തില്‍ അഭയം തേടി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം.അമ്മയും കാമുകന്‍ സുബിയും ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ കുടംബം ചങ്ങരംകുളത്ത് വാടകക്ക് താമസിക്കാനെത്തിയത്. ഇവരുടെ റൂമിന് സമീപം വാടകക്ക് താമസിക്കുകയായിരുന്ന സുബിയുമായി കുട്ടിയുടെ അമ്മ പ്രണയത്തിലായതിനെ തുടര്‍ന്ന് പിതാവ് ഇവരില്‍ നിന്നകലുകയായിരുന്നു. അമ്മയുടെ പ്രണയത്തെ എതിര്‍ത്തതോടെയാണ് പെണ്‍കുട്ടിയെ സുബി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ മഹിളാ മന്ദിരത്തിലാക്കിയത്.