Connect with us

Malappuram

തപാല്‍ വകുപ്പിന്റ അനാസ്ഥ: യുവാക്കള്‍ക്ക് ഉന്നത പഠനം മുടങ്ങി

Published

|

Last Updated

കാളികാവ്: മാളിയേക്കല്‍ വലിയ പറമ്പിലെ രണ്ട് യുവാക്കള്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടാന്‍ വൈകിയതിനാല്‍ ഉന്നത പഠനം മുടങ്ങി. വലിയപറമ്പിലെ ടി പി നസ്‌റുള്ള എന്നയാള്‍ക്ക് കാലികറ്റ് യൂണിവേഴ്‌സിറ്റിയുടെ എം പി എഡ് കോഴ്‌സിനുള്ള ഇന്റര്‍വ്യൂ നടക്കുന്ന ദിവസം വൈകുന്നേരമാണ് മെമ്മോ കിട്ടിയത്. 24.07.13 ന് രാവിലെ 9 മണിക്ക് കോഴിക്കോട് സര്‍വ്വകലാശാലയുടെ ഫിസിക്കല്‍ എഡ്യൂകേഷന്‍ ഡിപ്പാര്‍ട്ട് മെന്റില്‍ ഹാജരാകാനുള്ള അറിയിപ്പാണ് അന്ന് വൈകുന്നേരം 4 മണിക്ക് നസ്‌റുള്ളയുടെ കയ്യില്‍ കിട്ടിയത്.
എഴുത്ത് പരീക്ഷക്കും, ഫിസിക്കല്‍ ടെസ്റ്റിനും ശേഷം മാത്രമാണ് കോഴ്‌സിന് അഡ്മിഷന്‍ നല്‍കുകയുള്ളൂ. കൃത്യ സമയത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ അവസരം നഷ്ടപ്പെടുമെന്ന് മെമ്മോയില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടും ഉണ്ട്. ലറ്റര്‍ വൈകി കിട്ടിയാണ് കിട്ടിയതെന്നും ഒരവസരം കൂടി നല്‍കണമെന്നും കാണിച്ച് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായിട്ടില്ല.
വാണിയമ്പലം ഹെഡ് പോസ്‌റ്റോഫീസിന് പരിധിയിലെ കൂരാട് പോസ്‌റ്റോഫീസിന്റെ പരിധിയില്‍പെടുന്ന സ്ഥലമാണ് വലിയപറമ്പ്. 19.7.13 ന് വാണിയമ്പലം പോസ്‌റ്റോഫീസിലും, കൂരാട് പോസ്‌റ്റോഫീസിലും ലറ്റര്‍ എത്തിയതായി സീല്‍ ചെയ്തിട്ടുണ്ട്.
വലിയപറമ്പിലെ മാടായി രതീഷിന് അരീകോട് ഐ ടി ഐയിലെ വിവിധ കോഴ്‌സുകളില്‍ പഠനത്തിനുള്ള ഇന്റര്‍വ്യൂ കാര്‍ഡുകളും ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് കിട്ടിയത്. 22.07.13 ന് രാവിലെ 9.30 ന് നടക്കുന്ന നോണ്‍മാട്രിക, 22.07.13 ന് രാവിലെ 11 മണിക്ക് നടക്കുന്ന സി ഒ പി എ, 24.07.13 ന് രാവിലെ 9.30 ന് നടക്കുന്ന സ്റ്റനോഗ്രാഫി(ഇ) എന്നീ കോഴ്‌സുകലിലേക്കുള്ള കൗണ്‍സിലിംഗ് ലറ്ററുകളും 24 ന് വൈകുന്നേരമാണ് കിട്ടിയത്. ഈ മെമ്മോകളിലും ഇന്റര്‍വ്യൂ സമയത്ത് ഹാജരായില്ലെങ്കില്‍ പിന്നീട് അവസരം നല്‍കുന്നതല്ലെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്. കൂരാട് പോസ്‌റ്റോഫീസില്‍ ഈ ലെറ്ററുകളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വന്നതായി സീല്‍ ചെയ്തിട്ടുണ്ട്. വിവിധ ആവശ്യങ്ങക്കുള്ള എഴുത്തുകള്‍ സമയത്ത് എത്തിക്കാത്തതിനാല്‍ പ്രദേശത്തെ ആളുകള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടാറുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പോസ്‌റ്റോഫീസ് അധികൃതരുടെ അനാസ്ഥക്കെതിരെ അധികൃതര്‍ക്ക് പരാതി അയക്കാന്‍ ഒരുങ്ങുകായാണ് യുവാക്കള്‍.

 

Latest