ബിജു രാധാകൃഷ്ണനെ പത്തനംതിട്ട ജയിലില്‍ നിന്ന് മാറ്റും

Posted on: July 27, 2013 10:28 pm | Last updated: July 27, 2013 at 10:28 pm

biju solar 2പത്തനംതിട്ട: സോളാര്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണനെ പത്തനംതിട്ട ജയിലില്‍ നിന്നും മാറ്റും. ബിജുവിന്റെ സുരക്ഷാ കാര്യം പരിഗണിച്ചാണ് ജയില്‍ മാറ്റുന്നത്. തിരുവനന്തപുരം സബ്ജയിലിലേക്കാണ് മാറ്റുന്നത്. ഇതിന് വേണ്ടി അന്വേഷണ സംഘം പത്തനംതിട്ട സി ജെ എം കോടതിയുടെ അനുമതി വാങ്ങി. ബിജുവിനെ നാളെത്തന്നെ മാറ്റിയേക്കും.