കേരള പോലീസിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം

Posted on: July 27, 2013 2:17 pm | Last updated: July 27, 2013 at 2:17 pm

mullappallyന്യൂഡല്‍ഹി: ജകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി ബി ഐക്ക് വിടണമെന്ന് പറയേണ്ടിവന്നത് കേരള പോലീസിന്റെ വീഴ്ച്ചയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെളിയിക്കാന്‍ കേരള പോലീസിന് കഴിയുന്നില്ല. പോലീസിന്റെ അവിഹിത കൂട്ടുകെട്ട് മൂലമാണിതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്ത് വരുന്നതും പോലീസിന്റെ കഴിവ് കേടാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.