പ്രധാനമന്ത്രിയാകാന്‍ മോഡിയും രാഹുലും യോഗ്യരല്ല: അന്നാ ഹസാരെ

Posted on: July 26, 2013 8:41 pm | Last updated: July 26, 2013 at 8:41 pm

hasareഫറൂഖാബാദ് (യുപി): ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തനിക്ക് ‘സ്വീകാര്യര്‍’ അല്ലെന്നും ഇരുവരും രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് ‘യോഗ്യര’ല്ലെന്നും അന്നാ ഹസാരെ. ജനതന്ത്ര യാത്രയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

ഗുജറാത്തില്‍ ലോകായുക്ത സ്ഥാപിക്കുന്നതിന് നിരവധി തടസങ്ങളാണ് മോഡി ഉന്നയിച്ചത്. അഴിമതി അവസാനിപ്പിക്കാന്‍ ലോകായുക്ത ഓംബുഡ്‌സ്മാന്റെ ആവശ്യമില്ലെന്നാണ് മോഡി പറയുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പറ്റിയ നേതാവല്ല രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.