ഇബ്രാഹീം ഖാജയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാനിദ്ധ്യത്തില്‍ ഖബറടക്കി

Posted on: July 26, 2013 7:55 pm | Last updated: July 26, 2013 at 7:55 pm

കുമ്പള: ഖത്തറില്‍ മരണപ്പെട്ട ബന്തിയോട് അടുക്കം സ്വദേശി ഇബ്രാഹീം ഖാജയുടെ മയ്യിത്ത് നൂറുകണക്കിന് ആളുകളുടെ സാനിദ്ധ്യത്തില്‍ അടുക്കം ജുമാ മസ്ജിദില്‍ ഖബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം എം ആലിക്കുഞ്ഞി മുസ്ല്യാര്‍ നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി മുഹിമ്മാത്ത്, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രല്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍ പൊസോട്ട്, സഅദിയ്യ അസിസ്റ്റന്റ് മാനേജര്‍ കരീം സഅദി ഏണിയാടി, പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ, മുസ്ഥഫ സഖാഫി പട്ടാമ്പി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ്യ, മുഹമ്മദ് സഖാഫി പാത്തൂര്‍, ടി എ ഉസ്മാന്‍ സഖാഫി തലക്കി, സുലൈമാന്‍ സഖാഫി ദേശാംകുളം തുടങ്ങി നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ മയ്യിത്ത് സന്ദര്‍ശിച്ചു.