ദൃശ്യമാധ്യമങ്ങള്‍ക്ക് ലക്ഷമണ രേഖ വേണം: കെസി ജോസഫ്

Posted on: July 26, 2013 12:00 pm | Last updated: July 26, 2013 at 12:17 pm

MALAYALAM CHANNELSകൊച്ചി: ദൃശ്യമാധ്യമങ്ങള്‍ക്ക് ലക്ഷ്മണ രേഖ വേണമെന്ന് മന്ത്രി കെ.സി ജോസഫ്. ശരിയല്ലെന്ന് സ്വയം തോന്നുന്ന വാര്‍ത്തകളാണ് ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കിക്കൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യം എന്താണെന്ന് അന്വേഷിക്കാതെ കച്ചവട താല്‍പര്യത്തിന് പിറകേ പോകുകയാണ്. സത്യം പലപ്പോഴും വലിച്ചുകീറപ്പെടുകയാണെന്നും ചാനലുകള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അജന്‍ഡകള്‍ തീരുമാനിക്കുന്നത് ചാനല്‍ ചര്‍ച്ചകളാണ്. വികസനപ്രശ്‌നങ്ങള്‍ ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.