ബദ്‌രിയ്യ കോംപ്ലക്‌സില്‍ ഇന്ന് ബദ്ര്‍ ശുഹദ ആണ്ട് നേര്‍ച്ച

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 11:55 am

വടകര: തോടന്നൂര്‍ ബദ്‌രിയ്യ എജ്യുക്കേഷണല്‍ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടന്നുവരുന്ന ബദ്ര്‍ ശുഹദ ആണ്ട് നേര്‍ച്ച ഇന്ന് വൈകീട്ട് ആറിന് ബദ്‌രിയ്യ കോംപ്ലക്‌സില്‍ ഇഫ്ത്താറോടുകൂടി ആരംഭിക്കും.
തറാബീ നിസ്‌കാരത്തിന് ശേഷം നടക്കുന്ന ദിക്ര്‍ മജ്‌ലിസിനും ബദ്ര്‍ അനുസ്മരണത്തിനും പ്രഭാഷണത്തിനും പണ്ഡിതനും വാഗ്മിയുമായ സെയ്ദ് ശിഹാബ് തങ്ങള്‍ തളീക്കര നേതൃത്വം നല്‍കും.