മാവൂരിനടുത്ത് ചൂലൂരില്‍ ബസ് വയലിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് പരുക്ക്

Posted on: July 26, 2013 10:06 am | Last updated: July 26, 2013 at 10:07 am

accidentകുന്ദമംഗലം: കുന്ദമംഗലത്തിനും മാവൂരിനും ഇടയില്‍ ചൂലൂരില്‍ സ്വകാര്യബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്. എന്ന് രാവിലെ 7.50ന് ചാത്തമംഗലം ചൂലൂര്‍ പുളിയശ്ശേരി വയലിലാണ് ബസ് മറിഞ്ഞത്. തിരുവമ്പാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന അനുഗ്രഹം ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു.

ഇലക്ട്രിക് പോസ്റ്റുകളും മറ്റും തകര്‍ന്നതിനാല്‍ ഈ ഭാഗത്ത് വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. പരിക്ക് പറ്റിയവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കള്ളംതോടം കെ എം സി സി ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്ദമംഗലം, മാവൂര്‍ പോലീസ്, മുക്കം വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്‌സ്, കൊടുവള്ളി ആര്‍ ടി ഒ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.