Connect with us

National

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 14 വയസ്സ്

Published

|

Last Updated

ന്യൂഡല്‍ഹി: പാക് സൈന്യത്തെ തുരത്തി കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചിട്ട് ഇന്നേക്ക് 14 വര്‍ഷം പൂര്‍ത്തിയാകുന്നു. ഇതോടനുബന്ധിച്ച് അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രത്യേക ചടങ്ങ്  നടത്തി.

രാവിലെ സൈനിക മേധാവികള്‍ക്കൊപ്പം പ്രതിരോധ മന്ത്രി എ കെ ആന്റണി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പ ചക്രംസമര്‍പ്പിച്ചു. 1999 മേയിലാണ് ഇന്ത്യന്‍ സൈന്യം ദ്രാസ് മേഖലയില്‍ നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത്. ആദ്യം ഇത്രത്ര ഗൗരവമായെടുത്തില്ലെങ്കിലും പിന്നീട് നിയന്ത്രണ രേഖയുടെ പല ഭാഗത്തും പാക് സൈന്യം നുഴഞ്ഞുകയറിയതായി കണ്ടെത്തി. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് ലക്ഷം സൈനികരെ വിന്യസിച്ചാണ് ഇന്ത്യന്‍ സൈന്യം പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയത്. 60 ദിവസം നീണ്ട യുദ്ധത്തിന് ശേഷം 1999 ജൂലൈ 26ന് ദ്രാസ് മേഖല പൂര്‍ണമായും ഇന്ത്യ തിരിച്ചുപിടിച്ചു. ഈ ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് നൂറുക്കണക്കിന് സൈനികരെയാണ് നഷ്ടമായത്.

Latest