കൊര്‍ദോവ ഫൗണ്ടേഷന്‍ പ്രഖ്യാപനം നടത്തി

Posted on: July 26, 2013 12:41 am | Last updated: July 26, 2013 at 12:41 am

മുംബൈ: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ആരംഭിക്കുന്ന കൊര്‍ദോവ ഫൗണ്ടേഷന്റെ പ്രഖ്യാപനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. നഗര കേന്ദ്രീകൃത മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൊര്‍ദോവ ഫൗണ്ടേഷന്‍ നേതൃത്വം നല്‍കും. 
മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രമായ ചത്രപതി ശിവാജി ടെര്‍മിനലിന് സമീപം മോഡി സ്ട്രീറ്റില്‍ ഫൗണ്ടേഷന്റെ ആസ്ഥാനമായ കൊര്‍ദോവ സെന്റര്‍ ആരംഭിക്കും. സെന്ററിന് കീഴില്‍ പ്രൈമറി തലം മുതല്‍ ഉന്നത തലങ്ങള്‍ വരെയുള്ള മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കും. സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, ഹോംസയന്‍സ് സ്‌കൂള്‍, ഗൈഡന്‍സ് ക്ലിനിക്ക്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, സകാത്ത് ഹെല്‍പ് ലൈന്‍, റിലീഫ് സെല്‍ തുടങ്ങിയവ പ്രാഥമിക ഘട്ടത്തില്‍ തന്നെ ആരംഭിക്കും.
കംബേക്കര്‍ സ്ട്രീറ്റിലെ കച്ചി മേമന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഖ്യാപന സമ്മേളനം ബോംബെ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് യു കെ കെ ഉറുമി ഉദ്ഘാടനം ചെയ്തു. ടെങ്കര്‍ സ്ട്രീറ്റ് ശാഫിഈ മസ്ജിദ് ഇമാം ഇസ്മാഈല്‍ അംജദി അധ്യക്ഷത വഹിച്ചു. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ദേശീയ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് നൂരി, മാണിക്കോത്ത് മഹ്മൂദ് ഹാജി, എംബസി മജീദ് ഹാജി, ഓക്‌മേന്‍ മഹ്മൂദ് ഹാജി, അസീസ് മാണിയൂര്‍, അശ്‌റഫ് ഗ്ലോബസ്, മുഫ്തി റഫീഖ് അഫഌലി അല്‍ ഖാദിരി, പൈച്ചാര്‍ അബ്ദുല്ല, ടി വി കെ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.