ഡല്‍ഹി മാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരേയുള്ള വിധി മാറ്റിവച്ചു

Posted on: July 25, 2013 3:21 pm | Last updated: July 25, 2013 at 3:21 pm

rapeന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരേയുള്ള വിധി പ്രസ്താവിക്കുന്നത് ഡല്‍ഹി കോടതി ആഗസ്റ്റ്്്് അഞ്ചിലേക്കു മാറ്റി. ‘ജുവനൈല്‍’ എന്ന വാക്കിന്റെ നിര്‍വചനം ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരുന്നതിനു വേണ്ടിയാണ് വിധി മാറ്റിവച്ചത്. 18 വയസ് തികയാത്തതിന്റെ പേരില്‍ മാനസികമായും ബൗദ്ധികമായും ശാരീരികമായും വളര്‍ച്ച എത്തിയവരെ ‘ജുവനൈല്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സ്വാമി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റീസ് പി. സദാശിവവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സ്വാമിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനോട് കോടതി വിശദീകരണം ആവശ്യപ്പെടും.