Connect with us

Wayanad

തുറന്നുകൊടുത്ത വനപാത അടച്ചത് യാത്രാദുരിതം വര്‍ധിപ്പിക്കുന്നു

Published

|

Last Updated

മാനന്തവാടി: ബാവലി മൈസൂര്‍ റോഡില്‍ നീണ്ട ഇടവേളക്ക് ശേഷം തുറന്നു കൊടുത്ത വനപാത അടച്ചത് യാത്രാദുരിതം വര്‍ധിപ്പിക്കുന്നു. ബദല്‍പ്പാത ചെളികുളമായതാണ് യാത്ര ദുരിതം വര്‍ധിപ്പിക്കുന്നത്. ബദല്‍പ്പാത ചെളികുളമായതിനെ തുടര്‍ന്ന് മുന്‍പ് ഗതാഗതം നിരോധിച്ച ഉദ്ക്കൂര്‍ മുതല്‍ ഒമ്മനഘട്ട വരെയുള്ള വനപാത ഈ മാസം ആദ്യം തുറന്ന് കൊടുത്തിരിന്നു. കേന്ദ്രാനുമതിയില്ലാതെ വനപാത തുറന്നു കൊടുത്തതിനെതിരെ വനം വകുപ്പ് വിശദീകരണം ചോദിച്ചതോടെ ഈ മാസം 19 ന് വീണ്ടും റോഡ് അടച്ചു. ഇതോടെ ഹൊന്നമനഘട്ടമുതല്‍ ഉദ്ക്കൂര്‍ വരേയുള്ള 14 കിലോമീറ്റര്‍ ദൂരം വരുന്ന ഗ്രാമീണ പാതയിലൂടേയാണ് നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഈ റോഡിെന്റ പ്രവര്‍ത്തിക്കായി 18 കോടിരൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലാണ്. മഴക്കാലത്തിന് മുമ്പ് റോഡ് മണ്ണിട്ട് നിരത്തിയിരുന്നു. മഴ കനത്തതോടെ ഈ മണ്ണ് പലയിടത്തും ചെളിക്കളമായി. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ കൂടി രൂപപ്പെട്ടതോടെ ചെറിയ വാഹനങ്ങള്‍ക്ക് പോലും യാത്ര ദുഷ്‌ക്കരമായി മാറി. കേരളത്തിലേക്ക് പച്ചക്കറി കയറ്റിയ നിരവധി ലോറികളാണ് ഈ വഴി കടന്നു വരുന്നത്. കൂടാതെ കേരളത്തിലേയും കര്‍ണ്ണാടകയിലേയും ബസ്സുകളും സര്‍വ്വീസ് നടത്തുന്നതും ഇതുവഴിയാണ്.മഴ നിലച്ചാല്‍ മാത്രമേ ഈ റോഡ് ഗതാഗതയോഗ്യമാക്കാനാവൂ എന്ന നിലപാടിലാണ് കര്‍ണ്ണാടക പൊതുമരാമത്ത് വകുപ്പ്. എന്നാല്‍ മഴ കഴിയുന്നത് വരേയെങ്കിലും അടച്ച വനപാത കര്‍ണാടക സര്‍ക്കാര്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

 

---- facebook comment plugin here -----

Latest