ബദ്ര്‍ സ്മൃതി സംഘടിപ്പിച്ചു

Posted on: July 22, 2013 7:55 am | Last updated: July 22, 2013 at 7:55 am

കൊണ്ടോട്ടി: റമസാന്‍ ആത്മ വിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ആചരിക്കുന്ന റമാസന്‍ ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടോട്ടി ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബദ്ര്‍ സ്മൃതി സംഘടിപ്പിച്ചു. അരിമ്പ്ര സി എം നഗറില്‍ നടന്ന സംഗമത്തില്‍ വിവിധ സെഷനുകള്‍ക്ക് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അബ്ദു സമദ് യു സിറ്റി തുടങ്ങിയവര്‍ നെതൃത്വം നല്‍കി. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍, ബദ്ര്‍ മൗലിദ് പാരായണം, ഇഫ്ത്വാര്‍ സംഗമം എന്നിവ നടന്നു. ഷുക്കൂര്‍ സഖാഫി, കെ പി ശമീര്‍, മുഹമ്മദ് ബഷീര്‍ സഖാഫി,കെ നൗഷാദ് സംബന്ധിച്ചു.