അഷ്‌റഫ് തൂണേരി ജനറല്‍ സെക്രട്ടറി

Posted on: July 21, 2013 8:05 pm | Last updated: July 21, 2013 at 8:05 pm

ashraf thoonery-mugദോഹ: ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ് തൂണേരിയെ തിരരഞ്ഞെടുത്തു. സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്ററായ അശ്‌റഫ് തൂണേരി നേരത്തെ ഐ.എം.എഫിന്റെ പ്രസിഡണ്ടായി ചുമതല വഹിച്ചിരുന്നു. പി.എന്‍ ബാബുരാജിനെ (കൈരളി പീപ്പിള്‍) പുതിയ എക്‌സിക്യുട്ടീവ് അംഗമായും യോഗം തിരഞ്ഞെടുത്തു