ബാഗ്ദാദില്‍ സ്‌ഫോടന പരമ്പരയില്‍ മുപ്പതോളം മരണം

Posted on: July 21, 2013 9:27 am | Last updated: July 21, 2013 at 9:28 am

bomb blastബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷര്‍താ, തോബ്ചി, ബയ്യാ, കറഡാ, സഫറാനിയ തുടങ്ങിയ ജില്ലകളിലെ വാണിജ്യകേന്ദ്രങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍.

റമദാന്‍ നോമ്പിനോട് അനുബന്ധിച്ചുള്ള വ്രതാനുഷ്ഠാനത്തിന് ശേഷം ആളുകള്‍ ഷോപ്പിംഗ് മാളുകളിലും കോഫി ഷോപ്പിലും ഒത്തുകൂടിയ നേരത്തായിരുന്നു സ്‌ഫോടനങ്ങള്‍. വടക്കന്‍ തോബ്ചി ജില്ലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മാത്രം എട്ടു പേര്‍ കൊല്ലപ്പെട്ടു. അയല്‍ ജില്ലയായ കറഡായിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേരും കൊല്ലപ്പെട്ടു.