എസ് എസ് എഫ് ബദ്ര്‍ സ്മൃതി

Posted on: July 21, 2013 7:37 am | Last updated: July 21, 2013 at 7:37 am

മലപ്പുറം: റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന തലവാചകത്തില്‍ നടക്കുന്ന എസ് എസ് എഫ് റമളാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ പതിനാല് ഡിവിഷനുകളില്‍ നടക്കുന്ന ബദ്ര്‍ സ്മൃതിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊണ്ടോട്ടി ഡിവിഷന്‍ അരിമ്പ്ര സി എം നഗറില്‍ എന്‍ എം സ്വാദിഖ് സഖാഫി, തിരൂര്‍ ഡിവിഷനില്‍ പൂങ്ങോട്ടുകുളം ബി ആന്റ് കോ കാമ്പസില്‍ അബ്ദുസ്സമദ് മുട്ടനൂരും ഉദ്ഘാടനം ചെയ്യും. ഈ മാസം ഇരുപത്തിഏഴിന് പെരിന്തല്‍മണ്ണ ഡിവിഷന്‍ ബദ്ര്‍ സ്മൃതി പെരിന്തല്‍മണ്ണ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ഇരുപത്തിഎട്ടിന് അരീക്കോട് – കാവനൂര്‍ പന്ത്രണ്ട്, കോട്ടക്കല്‍ – സി.എം മര്‍ക്കസ് തെന്നല, മലപ്പുറം – പൂക്കോട്ടൂര്‍ ദാറുറഹ്മ, മഞ്ചേരി കടന്നമണ്ണ, നിലമ്പൂര്‍ പൂക്കോട്ടുംപാടം വ്യാപാര ഭവന്‍, പൊന്നാനി എടപ്പാള്‍, താനൂര്‍ സഫ ഓഡിറ്റോറിയം, തിരൂരങ്ങാടി – വെന്നിയൂര്‍ സുന്നീ സെന്റര്‍, യൂനിവേഴ്‌സിറ്റി – പള്ളിക്കല്‍ ബസാര്‍, വളാഞ്ചേരി – വെട്ടിച്ചിറ, വണ്ടൂര്‍ – കാളിക്കാവ് ബദ്രിയ്യയിലുമാണ് ബദ്ര്‍ സ്മൃതികള്‍ നടക്കുക.
ഈ മാസം പന്ത്രണ്ടിന് വിവിധ ഘടകങ്ങളില്‍ നടന്ന റമസാന്‍ ഫണ്ടുകളുടെ സമാഹരണവും ആറ് മാസക്കാലയളവിലേക്കുള്ള പദ്ധതി സമര്‍പ്പണവും നടക്കും. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് മുര്‍തള സഖാഫി, എം അബ്ദുറഹ്മാന്‍, കെ വി ഫഖ്‌റുദ്ധീന്‍ സഖാഫി, സി കെ എം ഫാറൂഖ്, ടി അബ്ദുന്നാസര്‍ പങ്കെടുത്തു.