ശ്രീലങ്കക്ക് ഉജ്ജ്വല ജയം

Posted on: July 20, 2013 11:31 pm | Last updated: July 20, 2013 at 11:31 pm

CRICKET-SRI-RSAകൊളംബോ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്ക് 180 റണ്‍സിന്റെ ജയം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുമാര്‍ സംഗക്കാരയുടെ സെഞ്ച്വറിയുടെ സഹായത്തോടെയാണ് ശ്രീലങ്ക ഉജ്ജ്വല വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 320 റണ്‍സാണ് അടിച്ചെടുത്തത്. സങ്കക്കാര 137 പന്തില്‍ 169 റണ്‍സ് നേടി. 18 ഫോറും ആറ് സിക്‌സറും സങ്കക്കാരയുടെ കരിയറിലെ പതിനാറാം ഏകദിന സെഞ്ച്വറിക്ക് മാറ്റേകി. ഉപുല്‍ തരംഗ (43), മഹേല ജയവര്‍ധന (42) എന്നിവര്‍ സങ്കക്കാരക്ക് മികച്ച പിന്തുണ നല്‍കി.

321 റണ്‍സ് പിന്‍തുടര്‍ന്ന സൗത്താഫ്രിക്ക 31.5 ഓവറില്‍ 140 റണ്‍സിന് എല്ലാവരും പുറത്തായി. ഹെറാത്ത്, തിസാര പെരേര എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. 29 റണ്‍സ് വീതം നേടിയ ആല്‍വിറോ പീറ്റേഴ്‌സണ്‍, റോബിന്‍ പീറ്റേഴ്‌സണ്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍മാര്‍.