മുതിര്‍ന്ന ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു

Posted on: July 20, 2013 12:35 pm | Last updated: July 20, 2013 at 1:36 pm

ramesh1സേലം: തമിഴ്‌നാട്ടില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ വി. രമേഷിനെ (52) അജ്ഞാതരായ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ആക്രമണത്തിന്റെ കാരണവും ലക്ഷ്യവും വ്യക്തമല്ല. ബിജെപി നേതാവ് കൊല്ലപ്പെട്ടതിന്റെ പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങളും വ്യാപകമായി. പ്രതിഷേധവുമായി രംഗത്തിറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് സര്‍ക്കാര്‍ ബസ്സുകള്‍ കത്തിച്ചു. പ്രതിഷേധത്തിന്റെ പശ്ചാതലത്തില്‍ നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.