ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Posted on: July 20, 2013 11:07 am | Last updated: July 20, 2013 at 11:27 am

kumali-childകട്ടപ്പന: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി മരണത്തോടു മല്ലടിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന അഞ്ചു വയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അതേസമയം ഇന്നു വൈകുന്നേരം നാലുമണി വരെയുള്ള സമയം അതീവനിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിക്കു ശേഷം കുട്ടിക്ക് അപസ്മാരം അടക്കമുള്ള ശാരീരിക അസ്വാസ്ത്യങ്ങള്‍ ഉണ്ടായിട്ടില്ല. കുട്ടി കൈകാലുകളും കണ്ണും അനക്കുന്നുണ്ട്്. ഇത് പ്രതീക്ഷ നല്‍കുന്നതായും ഡോക്ടര്‍മാര്‍ വിലയിരുത്തി.