ദുബൈ ക്രീക്ക് ഹാര്‍ബര്‍ നഗര നിര്‍മാണം പുരോഗമിക്കുന്നു

Posted on: July 19, 2013 9:00 pm | Last updated: July 19, 2013 at 9:22 pm

ദുബൈ: റാസല്‍ഖോറില്‍ 6,400 കോടി ദിര്‍ഹം ചെലവില്‍ ദുബൈ ക്രീക്ക് ഹാര്‍ബര്‍ നഗരം പുരോഗമിക്കുന്നു. റാസല്‍ഖോറിലെ കണ്ടല്‍കാടുകള്‍ക്കും ദേശാടനപ്പക്ഷികള്‍ക്കും അലോസരമാകാത്ത വിധത്തിലാണ് ഇവിടെ നഗരം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. താമസകേന്ദ്രങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവ ദ്വീപുകളിലുണ്ടാകും. ഓരോ ദ്വീപിനെയും പാലങ്ങള്‍ കൊണ്ട് ബന്ധിപ്പിക്കും. ഇമാര്‍ പ്രോപ്പര്‍ട്ടീസും ദുബൈ ഹോള്‍ഡിംഗുസമാണ് നഗരം നിര്‍മിക്കുന്നത്. 65 ലക്ഷം ചതുരശ്ര മീറ്ററിലായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍.