തെരെഞ്ഞെടുപ്പിനുള്ള ബി ജെ പി ടീമായി

Posted on: July 19, 2013 8:44 pm | Last updated: July 19, 2013 at 8:44 pm

BJPന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ബി ജെ പി 20 കമ്മിറ്റികളെ പ്രഖ്യാപിച്ചു. വക്താവ് അനന്ത് കുമാറാണ് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം പ്രചാരണം തുടങ്ങുമെന്നും അനന്ത്കുമാര്‍ പറഞ്ഞു.

സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പടെയുള്ള 11 പേരുടെ സംഘത്തിനാണ് പ്രചാരണ കമ്മിറ്റിയുടെ ചുമതല. പ്രകടന പത്രിക തയ്യാറാക്കുന്ന സംഘത്തിന്റെ ചുമതല മുരളി മനോഹര്‍ ജോഷിക്കാണ്. വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കുന്നതിന്റഎ ചുമതല നിതിന്‍ ഗഡ്കരിക്കാണ്.
വരുണ്‍ ഗാന്ധി അനന്ത്കുമാര്‍ എന്നിവര്‍ക്കാണ് റാലികളുടെ ചുമതല. 100 റാലികള്‍ തെരെഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കും.

കേരളത്തില്‍ നിന്ന് പി കെ കൃഷ്ണദാസാണ് കമ്മിറ്റിയിലുള്ളത്.