കടുത്തുരുത്തിയില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു

Posted on: July 19, 2013 8:06 pm | Last updated: July 20, 2013 at 12:45 am

കോട്ടയം: കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയും 42, 28 വയസ്സുള്ള രണ്ടു സ്ത്രീകളുമാണ് മരിച്ചത് എന്നാണറിയുന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഷൊര്‍ണൂര്‍-തിരുവന്തപുരം വേണാട് എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ആത്മഹത്യ ചെയ്തതാണോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.