അമ്മയെ മകന്‍ ചിരവകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

Posted on: July 18, 2013 2:03 pm | Last updated: July 18, 2013 at 2:03 pm

crimeതൊടുപുഴ : വൃദ്ധയായ അമ്മയെ മകന്‍ ചിരവ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുതലക്കോടം അണ്ണായിക്കണ്ണം എടാട്ട് പരേതനായ കുമാരന്റെ ഭാര്യ ഗൗരി(83) യാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മണി(45)യെ പോലീസ് അറസ്റ്റ് ചെയതു.

മദ്യപാനിയായ മണി മദ്യപിച്ചു വീട്ടിലെത്തി വഴക്കിടുന്നതു പതിവായിരുന്നു. ബുധനാഴ്ച മദ്യപിച്ചെത്തിയ ശേഷം മാതാവുമായി വഴക്കിടുകയും വീട്ടിലുണ്ടായിരുന്ന ചിരവ കൊണ്ടടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് നിഗമനം. സംഭവത്തിനു ശേഷം മാതാവ് വീണു പരിക്കേറ്റു കിടക്കുകയാണെന്നു അയല്‍വാസികളോടു പറഞ്ഞു. ഇവരെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.