കാസര്‍ഗോഡ് പിതാവ് വിറ്റ കുട്ടിയെ കണ്ടെത്തി

Posted on: July 18, 2013 12:38 pm | Last updated: July 18, 2013 at 12:38 pm

കുന്താപുര: കാസര്‍ഗോഡ് പിതാവ് വിറ്റ കുട്ടിയെ കണ്ടെത്തി. കര്‍ണാടകത്തിലെ കുന്താപുരയില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. രണ്ടു വയസുകാരന്‍ നിഖിലിനെ പിതാവ് ഏജന്റ് മുഖേന വിറ്റത് ഒന്നരവര്‍ഷം മുന്‍പാണ്. 60,000 രൂപയാണ് കുട്ടിക്ക് വിലയായി ലഭിച്ചത്. കുട്ടി ആരോഗ്യവാനാണെന്ന് പോലീസ് അറിയിച്ചു. നേരത്തെ പിതാവ് വിറ്റ ആറുമാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു.

ആഡംബരജീവിതം നയിക്കാനായാണ് പിതാവ് രതീഷും മാതാവ് പ്രേമയും രണ്ടു കുട്ടികളെ വിറ്റത്. കേസില്‍ അറസ്റ്റിലായ ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.