Connect with us

International

ബംഗ്ലാദേശ് ജമാഅത്ത് നേതാവിന് വധശിക്ഷ

Published

|

Last Updated

ധാക്ക: ബംഗ്ലാദേശിലെ മുതിര്‍ന്ന ജമാഅത്ത് നേതാവിന് ബംഗ്ലാദേശിലെ കോടതി വധശിക്ഷ വിധിച്ചു. 65കാരനായ അലി അഹ്‌സന്‍ മുജാഹിദീനാണ് കോടതി വധശിക്ഷ വിധിച്ചത്. 1971ലെ വിമോചന യുദ്ധത്തില്‍ പാകിസ്താനെതിരായി യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പെട്ടു എന്നതാണ് കുറ്റം. തട്ടിക്കൊണ്ടുപോകല്‍,കൊല എന്നിവയടക്കം അഞ്ചു കുറ്റങ്ങള്‍ ചെയ്തതായി അന്താരാഷ്ട്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. ജമാഅത്തെ ഇ്‌സലാമിയുടെ സെക്രട്ടറി ജനറല്‍ ആണ് വധശിക്ഷക്ക്് വിധിക്കപ്പെട്ട മുജാഹിദ്. അഞ്ചു കുറ്റങ്ങളില്‍ മൂന്നെണ്ണം വധശിക്ഷ വിധിക്കാന്‍ തക്കതാണെന്ന് ബംഗ്ലാദേശ് ജൂനിയര്‍ അറ്റോര്‍ണി ജനറലും പ്രോസിക്യൂട്ടറുമായ എം.കെ റഹ്മാന്‍ പറഞ്ഞു.

 

 

 

 

Latest