13 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് വേണ്ട: ഹൈക്കോടതി

Posted on: July 17, 2013 2:27 pm | Last updated: July 17, 2013 at 2:28 pm

Facebookന്യൂഡല്‍ഹി: പതിമൂന്ന് വയസ്സിന് താഴെയുള്ളവര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരംഭിക്കാന്‍ അനുവദിക്കരുതെന്ന് ഫെയ്‌സ്ബുക്ക് അധികൃതരോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഫെയ്‌സ്ബുക്കിന്റെ ഹോം പേജില്‍ തന്നെ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മുന്‍ ബിജെപി സൈദ്ധാന്തികന്‍ കെ.എന്‍ ഗോവിന്ദാചാര്യ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിന്റെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ എന്ത് നിയമമാണ് ഉള്ളതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.