Connect with us

National

ജുവനൈല്‍ പ്രായപരിധി 18 തന്നെ: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജുവനൈല്‍ പ്രായപരിധി 16 ആക്കാനുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹിയിലുള്‍പ്പെടെ കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത ശിക്ഷ നല്‍കാന്‍ പ്രായപരിധി കുറക്കണമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ 18 വയസ്സു വരെ പ്രായമുള്ളവരെ കുട്ടികളായിട്ടാണ് നിയമം കണക്കാക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.

Latest