മര്‍കസ് പഞ്ചദിന പ്രഭാഷണം സമാപിച്ചു

Posted on: July 17, 2013 8:43 am | Last updated: July 17, 2013 at 8:43 am

കാരന്തൂര്‍: വീടുകള്‍ വിജയത്തിലേക്കുള്ള പ്രഥമ പണിപ്പുരയാണെന്നും വീടുകളില്‍ ജ്വലിക്കേണ്ട ആത്മീയ വെളിച്ചത്തെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍വഴി കെടുത്തിക്കളയരുതെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു. മര്‍കസില്‍ നടന്നു വരുന്ന ‘ഖുര്‍ആന്‍ വിളിക്കുന്നു’പഞ്ചദിന പ്രഭാഷണ പരമ്പരയുടെ സമാപനം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നന്മയുടെ പാഠങ്ങള്‍ പുല്‍കുമ്പോള്‍ ഹൃദയം ആത്മീയതയുടെ പ്രകാശം കൊണ്ട് സമ്പന്നമാകും. ശരീരത്തിനകത്തും പുറത്തും തിന്മയുടെ ചെളിപുരളുന്നത് സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ജീവിതമാസകലം നന്‍മയുടെ വിളനിലമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കലാം മാസ്റ്റര്‍ മാവൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചദിന പ്രഭാഷണം സമാപനം കുറിച്ചെങ്കിലും ശനി, ഞായര്‍, ദിനങ്ങളിലായി പ്രഗത്ഭരുടെ പ്രഭാഷണം മര്‍കസ് നഗറില്‍ നടക്കും.
എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, റഹ്മല്ലതുല്ലാ സഖാഫി എളമരം, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് നേതൃത്വം നല്‍കും.