എസ് ഐക്ക് മര്‍ദനമേറ്റ സംഭവം: പ്രതികളെ പിടികൂടാനായില്ല

Posted on: July 17, 2013 8:10 am | Last updated: July 17, 2013 at 8:10 am

കൊയിലാണ്ടി: എസ് ഐ യേയും സിവില്‍ പോലീസ് ഉദ്യോഗസ്ഥനെയും അക്രമിച്ച കേസില്‍ പ്രതികളെ ഇതുവരെ പിടികൂടാനായില്ല.
കഴിഞ്ഞ ആഴ്ചയില്‍ തിരുവനന്തപുരത്തുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ് ഐ. പി ശശിധരന്‍, സി പി ഒ സുബൈര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്.
പ്രകടനത്തിന്റെ ദൃശ്യം വീഡിയോവില്‍ പകര്‍ത്തിയതാണ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് ഐയെ കര്‍ണപടത്തിന് ഗുരുതരമായ ക്ഷതമേറ്റത് കാരണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.