പത്ത് ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടി

Posted on: July 17, 2013 12:58 am | Last updated: July 17, 2013 at 12:58 am

പാലക്കാട്: നഗരത്തിനടുത്ത് സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച പത്ത് ടണ്‍ തമിഴ്‌നാട് റേഷനരി പോലീസ് പിടികൂടി. കാടാങ്കോട് കരിങ്കരപ്പുള്ളിയിലെ എന്‍ എ ട്രേഡേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 199 ചാക്ക് റേഷനരിയാണ് പിടികൂടിയത്. ഒലവക്കോട് നിളാ നഗറില്‍ എന്‍ എ അലാവുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്.
പാലക്കാട് ഡി വൈ എസ് പി. പി കെ മധുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ ഇവിടെ പരിശോധന നടത്തിയത്. മതിയായ രേഖകളില്ലാതിരുന്ന അരി പിന്നീട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കൈമാറി.
അരി കൊപ്പത്തുള്ള സിവില്‍ സപ്ലൈസിന്റെ റേഷന്‍ മൊത്ത വ്യാപാര ഗോഡൗണിലേക്ക് മാറ്റി. പോലീസ് എത്തുമ്പോള്‍ അരി പുറത്തേക്ക് കടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയായിരുന്നു. ചെക്‌പോസ്റ്റ് വഴിയാണ് അരി ഗോഡൗണില്‍ എത്തിച്ചത്.