വ്യാജ ഫത്‌വകളെ സൂക്ഷിക്കാന്‍ ദുബൈ ഗ്രാന്‍ഡ് മുഫ്തിയുടെ മുന്നറിയിപ്പ്

Posted on: July 17, 2013 12:41 am | Last updated: July 17, 2013 at 12:41 am

ദുബൈ: വിശുദ്ധ റമസാനില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ ഫത്‌വകളെ കരുതിയിരിക്കാന്‍ ദുബൈ ഗ്രാന്‍ഡ് മുഫ്തി ഡോ. അഹ്മദ് അല്‍ ഹദ്ദാദിന്റെ മുന്നറിയിപ്പ്. അറബ് മേഖലയില്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകള്‍ക്ക് വന്‍ പ്രചാരം ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. റമസാനില്‍ ആധികാരികത പരിശോധിക്കാതെ ഫത്‌വകള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഫത്‌വകളും അഭിപ്രായങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. പണ്ഡിതര്‍ക്ക് മാത്രമാണ് ഫത്‌വ പുറപ്പെടുവിക്കാനുള്ള അധികാരം. സോഷ്യല്‍ സൈറ്റുകളില്‍ ഏറ്റവും പ്രചാരമുള്ള ഭാഷയാകുകയാണ് അറബി. ട്വിറ്റര്‍ വന്‍ പ്രചാരം നേടുന്ന രണ്ടാമത്തെ രാജ്യമാണ് സഊദി അറേബ്യ. അറബ് മേഖലയില്‍ നിന്നുള്ള നാല്‍പ്പത് മുതല്‍ അമ്പത് വരെ ലക്ഷം ട്വീറ്റുകള്‍ സഊദി അറേബ്യയില്‍ നിന്നാണ്.