മുംബൈയില്‍ ഗര്‍ഭച്ഛിദ്ര നിരക്കില്‍ വന്‍ വര്‍ധന

Posted on: July 16, 2013 12:34 pm | Last updated: July 16, 2013 at 2:45 pm

babyമുംബൈ: മുംബൈയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗര്‍ഭച്ഛിദ്ര നിരക്കില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 61 ശതമാനമാണ് വര്‍ധിച്ചത് എന്നാണ് കണക്കുകള്‍ പറയുന്നത്. മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കണക്കിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

27,256 ഗര്‍ഭച്ഛിദ്ര കേസുകള്‍ 2012-’13 കാലഘട്ടത്തില്‍ മുംബൈ നഗരത്തില്‍ രേഖപ്പെടുത്തി. എന്നാല്‍ 2010-‘ 11 വര്‍ഷത്തില്‍ ഇത് 16,977 ആയിരുന്നു. 2011ല്‍ 1000 പെണ്‍കുട്ടികള്‍ക്ക് 874 ആണ്‍കുട്ടികള്‍ എന്നതായിരുന്നു നഗരത്തിലെ നിരക്ക്.