സിഖ് വിരുദ്ധ കലാപം; സജ്ജന്‍കുമാറിന്റെ ഹരജി തള്ളി

Posted on: July 16, 2013 12:07 pm | Last updated: July 16, 2013 at 12:08 pm

sajjan_kumar_280_635029328970734379ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ തനിക്കെതിരെ നടക്കുന്ന വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ദല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ കൊല, ഇരു വിഭാഗങ്ങള്‍ക്കിടയില്‍ കലാപം സംഘടിപ്പിക്കല്‍, പ്രേരിപ്പിക്കല്‍ എന്നീ ആരോപണങ്ങളാണ് സജ്ജന്‍കുമാര്‍ അടക്കം അഞ്ചുപേര്‍ നേരിടുന്നത്. ഹരജി തള്ളിയ കോടതി ഇദ്ദേഹത്തിനെതിരിലുള്ള വിചാരണ തുടരാമെന്നും വിധിച്ചു.

അതേസമയം, സജ്ജന്‍കുമാറടക്കമുള്ളവരുടെമേല്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി ചുമത്താനാവി െല്ലന്ന് കോടതി ചൂണ്ടിക്കാട്ടി. സുല്‍ത്താന്‍പൂരിലെ അക്രമത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയായ ഷീലാ കൗര്‍ നല്‍കിയ ഹരജി നിരസിച്ചകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.