ഐ പി എല്‍ ഒത്തുകളി: രാഹുല്‍ ദ്രാവിഡിനെ സാക്ഷിയാക്കും

Posted on: July 16, 2013 10:39 am | Last updated: July 16, 2013 at 10:39 am

dravidന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ സാക്ഷിയാക്കും. അദ്ദേഹത്തില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഒത്തുകളി സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ദ്രാവിഡ് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ഓരോ മത്സരത്തിനും ടീമിനെ തെരഞ്ഞെടുത്തിരുന്നത് അതാതു ദിവസത്തെ സാഹചര്യം പരിഗണിച്ചും താരങ്ങളുടെ പ്രകടനം വിലയിരുത്തിയും മാത്രമായിരുന്നതായും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

കേസിന് കൂടുതല്‍ ബലം നല്‍കുന്നതിനു വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ സാക്ഷിയാക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചത്. എന്നാല്‍ കളിക്കാരെ കുറ്റക്കാരാണെന്നു തെളിയിക്കുന്ന എന്തെങ്കിലും മൊഴി രാഹുലില്‍നിന്ന് ലഭിച്ചില്ലെന്നാണ് സൂചന. ടീമിന്റെ കോച്ച് പാഡി അപ്റ്റണേയും സാക്ഷിയാക്കുമെന്നാണ് വിവരം.