സി പി എമ്മിന്റെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് കെ എം മാണി

Posted on: July 15, 2013 5:17 pm | Last updated: July 15, 2013 at 5:47 pm

km mani

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് ഉയര്‍ന്ന് വന്നാല്‍ പരിഗണിക്കുമെന്ന സി പി എമ്മിന്റെ നിലപാട് മാനിക്കുന്നുവെന്ന് കെ എം മാണി. എസ് രാമചന്ദ്ര പിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വളഞ്ഞ വഴികളിലൂടെ മുഖ്യമന്ത്രിയാകാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ പോലീസ് അന്വേഷണം നേരായ ദിശയിലല്ലെന്ന് കെ മുരളീധരന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്നും മുതിര്‍ന്ന നേതാവായ മുരളിയുടെ അഭിപ്രായങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും മാണി പറഞ്ഞു.