മില്‍മ പാക്കറ്റില്‍ ‘ഫ്രഷ് ആന്‍ഡ് പ്യുവര്‍’ നീക്കണമെന്ന് ഹൈക്കോടതി

Posted on: July 15, 2013 2:11 pm | Last updated: July 15, 2013 at 4:21 pm

milma

കൊച്ചി: മില്‍മയുടെ പാല്‍ പാക്കറ്റിന് മുകളിലെ ‘ഫ്രഷ് ആന്‍ഡ് പ്യുവര്‍’ എന്ന പരസ്യ വാചകം ഒഴിവാക്കണമെന്ന് മില്‍മക്ക് ഹൈക്കോടതി നിര്‍ദേശം. പാല്‍പ്പൊടി കലക്കി പരിശുദ്ധമായ പാലാണെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും ജസ്റ്റിസുമാരായ എസ് സിരിജഗനും കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തിങ്കളാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ മായം ചേര്‍ക്കല്‍ നിയമപ്രകാരം കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ദേശീയ ക്ഷീര വികസന കോര്‍പറേഷനാണ് പാല്‍ കവറില്‍ ‘ഫ്രെഷ് ആന്‍ഡ് പ്യുവര്‍’ എന്നെഴുതാന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും അതിനാല്‍ അവരുടെ അനുമതിയോടെ മാത്രമേ അത് മാറ്റാന്‍ കഴിയൂ എന്നും മില്‍മ കോടതിയെ അറിയിച്ചു.