Connect with us

Kollam

കൊല്ലത്ത് ബസുകള്‍ കൂട്ടിയിടിച്ച്‌ അഞ്ച്‌ പേര്‍ മരിച്ചു

Published

|

Last Updated

കൊല്ലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അഞ്ച്‌ പേര്‍ മരിച്ചു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ബാലരാമപുരം സ്വദേശി പ്രിയ അഗസ്തിരാജ്, അഞ്ചല്‍ സ്വദേശി ജയ്ഷ, വിളപ്പില്‍ ശാല സ്വദേശി താര, കല്ലുംമൂട് സ്വദേശി ശശീന്ദ്രന്‍, അഞ്ചല്‍ സ്വദേശി അമ്പിളി  എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എട്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിത വേഗമാണ് അപകടത്തിന് കാരണമായി പറയുന്നത്. തിരുവനന്തപുരത്തുനിന്ന് പമ്പയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസും പുനലൂര്‍ നിന്നും കടക്കലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിന് കാരണം സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് കൊല്ലം ആര്‍ടിഒ റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തശേഷമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ആര്‍ ടി ഒ റിപ്പോര്‍ട്ട് നല്‍കിയത്. ആര്‍ടിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കാന്‍ തീരുമാനിച്ചു. സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

Latest