ടൈസന്‍ ഗെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു

Posted on: July 15, 2013 12:27 am | Last updated: July 15, 2013 at 12:27 am

tyson-gay_jpg_2299669bറലീഗ്ഗ്: 100 മീറ്ററിലെ മുന്‍ ലോക റെക്കോര്‍ഡുകാരന്‍ അമേരിക്കയുടെ ടൈസന്‍ ഗെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അടുത്ത മാസം മോസ്‌കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഗെക്ക് മത്സരിക്കാന്‍ സാധിക്കില്ല. യു എസ് ആന്‍ഡി ഡോപിംഗ് ഏജന്‍സി നടത്തിയ എ സാമ്പിള്‍ പരിശോധനയിലാണ് ഗെ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ടെലഫോണ്‍ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളോട് സംസാരിച്ച ഗെ തനിക്ക് അടുത്ത ആഴ്ച്ച നടക്കുന്ന മൊണോക്കോ ഡയമണ്ട് മീറ്റിലും അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും മത്സരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. ഞാന്‍ വിശ്വസിച്ച ഒരു വ്യക്തി തന്നെ ചതിച്ചതായി ഗെ പറയുന്നു. തനിക്ക് അബദ്ധം സംഭവിച്ചതായി ആംസ്റ്റര്‍ഡാമില്‍ പരിശീലനത്തിനെത്തിയ ഗെ പറഞ്ഞു.