Connect with us

Gulf

ദുബൈ മാളിലെ പ്രദര്‍ശനത്തില്‍ 'ദമാസിന്‍ മഹ്മാല്‍'

Published

|

Last Updated

ദുബൈ: 150 വര്‍ഷം മുമ്പ് കഅ്ബയില്‍ അണിയിക്കാന്‍ കിസ്‌വ കൊണ്ടുപോകാന്‍ ഉപയോഗിച്ച കൂട് പ്രദര്‍ശനത്തിന്. ദുബൈ മാളില്‍ റമസാനോടനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശനത്തിലാണ് ഒട്ടകപ്പുറത്ത് ഘടിപ്പിക്കുന്ന, സ്വര്‍ണം വെള്ളി നിറത്തില്‍ കാലിഗ്രാഫി ചെയ്ത കൂട് ഇടംപിടിച്ചിരിക്കുന്നത്. ദമാസിന്‍ മഹ്മാന്‍ എന്നാണ് ഇതിന്റെ പേര്.
99-ാം ഖലീഫയായ സു ല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ആണ് കിസ്‌വ കൊണ്ടുപോകാന്‍ ദമാസിന്‍ മഹ്മാല്‍ ആദ്യം രൂപകല്‍പ്പന ചെയ്തത്. കൂടാരത്തിന്റെ ആകൃതിയിലുള്ളതാണ് കൂട്. ഇസ്‌ലാമിക ചിത്രപ്പണികളുടെ സമ്പന്ന പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണമായി ഇതിനെ ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ചെമ്പുതകിടാണ് കൂടിന് ഉപയോഗിച്ചിരിക്കുന്നത്. ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പുസ്തകം അടക്കം നിരവധി പ്രദര്‍ശനവസ്തുക്കള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇമാര്‍ മാള്‍സ് ഗ്രൂപ്പ് സി ഇ ഒ നാസര്‍ റാഫി അറിയിച്ചു. പ്രവാചക ശ്രേഷ്ഠരുടെ ജീവചരിത്രമാണ് പുസ്തകത്തിലുള്ളത്.